Saturday, May 4, 2024
keralaNews

അന്വേഷണം തടസ്സപ്പെടുത്താന്‍ ദിലീപ് ശ്രമിക്കുന്നു; പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ദിലീപിന്റെ ആളുകള്‍ ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തി. ഒരാള്‍ സാക്ഷിമൊഴി നല്‍കാന്‍ വരുമ്പോള്‍ പ്രതിഭാഗത്തിന്റെ ആളുകള്‍ പല വഴിക്ക് അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.                                  ദിലീപ് അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. വിചാരണക്കോടതിയില്‍ വാദത്തിന് പോലും പ്രതിഭാഗം സമ്മതിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍ പറയുന്നു. അതാണ് പ്രോസിക്യൂട്ടര്‍ മാറാന്‍ ഒരു കാരണം. വിചാരണക്കോടതിയില്‍ പോകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പോലും ഭയപ്പെടുന്ന സാഹചര്യമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു.