Wednesday, May 22, 2024
indiaNews

ജമ്മുകശ്മീരില്‍ 9 ഭീകരരെ വധിച്ചു.

ജമ്മുകശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കി സുരക്ഷാസേന. 48 മണിക്കൂറിനിടെ 9 ഭീകരരെ വധിച്ചു. ശ്രീനഗറിലെ പന്താ ചൗക്ക് മേഖലയിലെ ഗോമന്ദര്‍ മൊഹല്ലയില്‍ അര്‍ധരാത്രി നടന്ന ഏറ്റുമുട്ടലില്‍ 3 ഭീകരരെയാണ് വധിച്ചത്. വന്‍ ആയുധശേഖരവും പിടികൂടി. ജമ്മുകശ്മീര്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. മൂന്ന് പൊലീസുകാര്‍ക്കും സിആര്‍പിഎഫ് ഉദ്യോഗസ്ഥനും പരുക്കേറ്റു.