Monday, April 29, 2024
Local NewsNewsUncategorized

നൂറിന്റെ നിറവിൽ കനകപ്പലം  സെൻറ് ജോർജ് ഓർത്തഡോക്സ് പഴയപള്ളി   ശതാബ്ദി ആഘോഷം സമാപനം നാളെ 

ജിഷാമോള്‍ പി. എസ്
അഷ്ടമംഗല്യ കണക്കിൽ നിർമ്മിച്ച തറയിൽ സ്ഥാപിച്ച കൽക്കുരിശ് …..
ഒറ്റകരിങ്കല്ലിൽ തീർത്ത മാമോദീസത്തൊട്ടി….. 
എരുമേലി: നൂറിന്റെ നിറവിൽ അണിഞ്ഞൊരൊങ്ങി നിൽക്കുന്ന
കനകപ്പലം സെൻറ് ജോർജ് ഓർത്തഡോക്സ് പഴയപള്ളി ശതാബ്ദിയുടെ  നിറവിൽ. 1921ൽ കനകപ്പലത്ത്  താമസമാക്കിയ യാക്കാബായ സുറിയാനി ക്രിസ്ത്യാനികൾക്കൾക്ക് പ്രാർത്ഥനക്കായി നിർമ്മിച്ച കനകപ്പലം സെൻറ് ജോർജ് ഓർത്തഡോക്സ് പഴയപള്ളി ഇന്ന്  നൂറിന്റെ നിറവിൽ ശതാബ്ദി ആഘോഷം സമാപനം നാളെ. മലങ്കര മെത്രാപോലിത്ത വട്ടശ്ശേരി ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനി ആദ്യകുർബാന തുടക്കം കുറിച്ച പള്ളി ഇന്ന് ഒട്ടേറെ ചരിത്രങ്ങളുറങ്ങുന്ന വിശ്വാസ കേന്ദ്രമായി മാറുകയാണ് . പള്ളിയുടെ ഭരണകാര്യങ്ങൾക്കായി 1923 മെയ് 6 ന്  ഗീവർഗീസ് സഹദായുടെ പെരുന്നാൾ ദിവസം പൊതുയോഗം കൂടി എഴുതിയ പടിയോലയും , ഒറ്റകരിങ്കല്ലിൽ തീർത്ത  മാമോദീസത്തൊട്ടിയും, ഹൈന്ദവ ആചാര അനുഷ്ഠാനങ്ങൾക്കായി  അഷ്ടമംഗല്യ കണക്കുകളിൽ നിർമ്മിച്ച തറയിലാണ്  പള്ളിയിലെ കൽക്കുരിശ് സ്ഥാപിച്ചിരിക്കുന്നുവെന്നതും ഇവിടുത്തെ പ്രത്യേകതയാണ് . നൂറു വർഷം മുമ്പത്തെ കണക്കുകൾ, സ്ഥലം നൽകിയവർ, നിർമ്മാണത്തിന് നേതൃത്വം നൽകിയവർ,സഭയിലെ മറ്റ് അംഗങ്ങൾ വിശദമായ രജിസ്റ്ററും ഇന്നും സൂക്ഷിക്കുന്നു.പള്ളിയും,പള്ളിയോട്  ചേർന്ന് ശവകോട്ടയും നിർമ്മിക്കുന്നതിനായി  തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ ആജ്ഞപ്രകാരം സർക്കാർ ചീഫ് സെക്രട്ടറി എൻ. രാജരാമ രായർ രേഖാമൂലം അനുവാദം നൽകിയ കത്തും  ഇവിടെ ഇന്നും സൂക്ഷിക്കുന്നു.
വർഷങ്ങൾക്കുശേഷം 1983ൽ
പുതുക്കിപ്പണിത ദേവാലയം1985 ൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവയും , ഗീവർഗീസ് മാർ ഇവാനിയോസ് തിരുമേനി ചേർന്ന് കൂദാശ ചെയ്തു. തുടർന്ന് 1993 – 96 ൽ ഈ പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തോലിക്ക സെന്ററായി പുനസ്ഥാപിക്കുകയായിരുന്നു .കോട്ടയം ഭദ്രാസനയിൽ നിന്നും ,  2010 ആഗസ്റ്റ് 15ന് നിലവിൽ വന്ന നിലയ്ക്കൽ ഭദ്രാസനയുടെ ഭാഗമായി പള്ളി മാറി . ചരിത്രമുറങ്ങുന്ന പള്ളിയുടെ ശതാബ്ദി ആഘോഷം നാളെ  29/12/21 ബുധനാഴ്ച 11 30 ന് പരിശുദ്ധ കാതോലിക്കാ ബാവാ മോറൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്  ത്രിതീയൻ ഉദ്ഘാടനം ചെയ്യും .പള്ളി വികാരി ഫാദർ ജോൺ സാമുവൽ സ്വാഗതവും,   നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത  ഡോ. ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷതയും വഹിക്കും .
ശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന വിവിധ സഹായ പദ്ധതികളുടെ വിതരണ ഉദ്ഘാടനം പൂഞ്ഞാർ  എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.പള്ളിയുമായി ബന്ധപ്പെട്ട ചരിത്രങ്ങളുടെ അവതരണം പ്രോഗ്രാം കൺവീനർ ബിജു ജോൺ ചാലക്കുഴി നടത്തും. പരിപാടിയിൽ  പള്ളിയുടെ പുരോഗതിയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് എരുമേലി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് 32 വര്‍ഷം പൂര്‍ത്തീകരിച്ച സഖറിയ ഡോമിനിക് ചെമ്പകത്തുങ്കലിനെ ആദരിക്കും. ചടങ്ങില്‍ മുതിര്‍ന്ന വികാരിമാര്‍ക്കും ആദരവ് നല്‍കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ശതാബ്ദിയോടനുബന്ധിച്ച് നവീകരിച്ച പള്ളിയുടെ ശതാബ്ദി സ്മാരക ശിലയും, ശതാബ്ദി സ്മാരക കവാടവും സമര്‍പ്പിക്കും. പള്ളി വികാരി റവ. ഫാദർ ജോൺ സാമുവൽ, ട്രസ്റ്റി കുര്യയൻ പോൾ, ജനറൽ കൺവീനർ ബിനോ ജോൺ , പബ്ലിസിറ്റി കൺവീനർ സി. പി മാത്തൻ എന്നിവർ പത്രസമ്മേളനത്തിൽ  പങ്കെടുത്തു .