Wednesday, May 15, 2024
Local NewsNews

പ്രീതി ഉണ്ണികൃഷ്ണനെ ആദരിച്ചു

തലയോലപ്പറമ്പ്: ജ്യോതിഷത്തിലും വാസ്തുവിദ്യയിലും നേടിയ വൈദഗ്ദ്യം പ്രമാണിച്ച് മികച്ച വനിതകള്‍ക്ക് മാത്രം നല്‍കി വരുന്ന മുബൈ ജ്വാല പബ്ലിക്കേഷന്‍ ഏര്‍പ്പെടുത്തിയ ജ്യോതിഷ വാസ്തു രത്‌ന അവാര്‍ഡ് ലഭിച്ച പ്രീതി ഉണ്ണികൃഷ്ണനെ ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ആദാരിച്ചു. ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ അബ്ദുള്‍ ആ പ്പാം ചിറയുടെ അദ്ധ്യക്ഷതയില്‍ ബഷീര്‍ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദും ഖദീജയും ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു.

ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ മോഹന്‍.ഡി.ബാബു, ജനറല്‍ സെക്രട്ടറി പി.ജി. ഷാജി മോന്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം.ജെ.ജോര്‍ജ് , ഡോ.എസ്. പ്രീതന്‍, അഡ്വ.എ.ശ്രീകല വൈക്കം, വി. സന്തോഷ് ശര്‍മ്മ, എസ്.സന്തോഷ്, എം.കെ. കണ്ണന്‍, ജോയി ജോണ്‍ നടുവിലെ ക്കുറിച്ചി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.