Tuesday, May 14, 2024
indiaNews

ഡല്‍ഹിയില്‍ ഭാഗിക ലോക് ഡൗണ്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും തീയേറ്ററുകളും മാളുകളും അടച്ചേക്കും. ഡല്‍ഹിയിലെത്തുന്ന വിദേശയാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റും. നിയന്ത്രണത്തിന്റെ ആദ്യ ഘട്ടമായ യെല്ലോ അലര്‍ട്ട് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.നിലവിലുള്ള രാത്രികാല കര്‍ഫ്യൂ തുടരും. ഹോട്ടലുകള്‍ ക്വാറന്റീന്‍ സെന്ററുകളാക്കും. മെട്രോ സര്‍വ്വീസുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാം. എന്നാല്‍ കൊറോണ വ്യാപനം കുറയ്ക്കണമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേ മതിയാകൂ എന്നും കൊറോണ അവലോകന യോഗത്തിന് ശേഷം അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗ രേഖ ഉടന്‍ പുറത്തിറക്കും.അതേസമയം ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ച് 165 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. ഇതുവരെ 653 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 167 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. രോഗികള്‍ കൂടുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.