Monday, April 29, 2024
indiaNews

നിവാര്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് തമിഴ്‌നാട്.

നിവാര്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് തമിഴ്‌നാട്. ഇന്നലെ രാത്രി പുതുച്ചേരിക്ക് അടുത്തായി, കടലൂരില്‍ നിന്നും തെക്ക് കിഴക്കായി കോട്ടക്കുപ്പം എന്ന ഗ്രാമത്തില്‍ രാത്രി 11.30 ഓടെയായിരുന്നു കാറ്റ് തീരം തൊട്ടത്. രാത്രി ചെന്നൈയിലും പുതുച്ചേരിയിലും പെയ്തുകൊണ്ടിരിക്കുന്നത് ശക്തമായ മഴയാണ്. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ചില സാഹചര്യങ്ങളില്‍ 120 കിലോമീറ്ററില്‍ എത്തുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. 135 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊട്ടിരുന്ന നിവാറിന്റെ ശക്തി ഇപ്പോള്‍ കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ കാറ്റിന്റെ വേഗത കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.