Saturday, May 4, 2024
EntertainmentindiakeralaNews

ബോളിവുഡ് സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ശ്രമം: കൊടും കുറ്റവാളി വല വിരിച്ച് പോലീസ്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടറായ കപില്‍ പണ്ഡിറ്റിനെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നും പഞ്ചാബ് പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.ഇതേ തുടര്‍ന്ന് ലോറന്‍സ് ബിഷ്ണോയിയെ കുടുക്കാനായ് വല വിരിച്ചതായി പോലീസ്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ ആളുകള്‍ സല്‍മാന്‍ ഖാന്റെ വീട്ടിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ആസൂത്രിതമായികൊല ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.                                                                                                  നടന്റെ വീടിന്റെ മുന്‍ വശത്തുള്ള റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ചാണ് പോയിരുന്നത്. സല്‍മാന്‍ ഖാന്റെ വീടിന് സമീപം ലോഡ്ജ് എടുത്ത ഗുണ്ടാ സംഘം നടന്റെ വരവും കാത്ത് ദിവസങ്ങളോളം നിന്നു. ലോറന്‍സ് ബിഷ്ണോയിയുടെ കൂടെ ഷാര്‍പ്പ് ഷൂട്ടര്‍മാരായ കപില്‍ പണ്ഡിറ്റ്, സന്തോഷ് ജാവേദ്, സച്ചിന്‍ വിഷ്‌ണോയ് ഥാപ്പന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നതായി കമ്മീഷണര്‍ എച്ച് ജി എസ് ദലിവാള്‍ അറിയിച്ചു.

രണ്ട് പേരെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന് മുന്‍പ് സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശം. എന്നാല്‍ ആദ്യം ഇവരുടെ തോക്കിനിരയായത് സിദ്ധു മൂസ് വാലയായിരുന്നു. ലോറന്‍സ് ബിഷ്ണോയി ആസൂത്രിതമായ നീക്കത്തിലൂടെ നടനെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സല്‍മാന്‍ ഖാനെതിരെയുള്ള ശ്രമം വിഫലമാകുന്നത് കണ്ട് അതില്‍ നിന്നും പിന്മാറുകയും സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടറായ കപില്‍ പണ്ഡിറ്റിനെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നും പഞ്ചാബ് പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനുള്ള ശ്രമം 2018 മുതല്‍ തുടങ്ങിയെന്നാണ്. സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ കേസടുക്കുകയും കൂടുതല്‍ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ ഏര്‍പ്പെടുത്തുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.