Monday, April 29, 2024
News

നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു

നിലയ്ക്കല്‍: നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരുമായി നിലയ്ക്കല്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.