Saturday, May 11, 2024
News

ക്രിസ്തുമസ്

ഉണ്ണിയേശുവിന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന സന്തോഷത്തിന്റെ ഉത്സവരാവ് ആഘോഷിക്കാനൊരുങ്ങി ലോകം. പാതിരാ കുര്‍ബാനയ്ക്കൊരുങ്ങി വിശ്വാസികള്‍. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിച്ചു. അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ടൈഡിലെ ആദ്യത്തെ ആരാധനക്രമമാണ് പാതിര കുര്‍ബാന. യേശുവിന്റെ ജനനത്തോടുള്ള ആദര സൂചകമായി നടത്തുന്ന കുര്‍ബാനയാണിത്.

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ, ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. പതിവുപോലെ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്മസിനെ വരവേറ്റത്.

 

വത്തിക്കാന്‍: യേശു ജനിച്ച മണ്ണില്‍ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ 6500ഓളം വിശ്വാസികള്‍ പങ്കെടുത്ത സായാഹ്ന കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു.യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയില്‍ യേശു ജനിച്ച മണ്ണില്‍ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്നാണ് ഇസ്രയേല്‍ – ഹമാസ് യുദ്ധം പരാമര്‍ശിച്ച് മാര്‍പാപ്പ പറഞ്ഞത്- ‘ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങള്‍ ബെത്ലഹേമിലാണ്. അവിടെ യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തിയാല്‍, ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരന്‍ ഒരിക്കല്‍ കൂടി തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു . സുവിശേഷ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പള്ളിമണികള്‍ മുഴങ്ങി. പോപ്പ് പദവിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പതിനൊന്നാം സന്ദേശമാണ് ഇത്തവണത്തേത്. ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുദ്ധത്തിന്റെ വ്യര്‍ത്ഥ യുക്തിയെ കുറിപ്പ് പോപ്പ് സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സംഭവ വികാസങ്ങള്‍ കാരണം ബേത്‌ലഹേം ദുഃഖത്തോടെയാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് പലസ്തീന്‍ ടൂറിസം മന്ത്രി റുല മയ്യ പറഞ്ഞു.
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന് പറഞ്ഞു തന്ന വലിയ ഇടയന്‍. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കുകയാണ് ലോകം.എല്ലാ പള്ളികളിലും പ്രാര്‍ത്ഥനാ നിര്‍ഭരമായ പാതിരാ കുര്‍ബാനകള്‍ നടന്നു.

 

കേരള ബ്രേക്കിംഗ് ഓണ്‍ലൈന്‍ ന്യൂസിന്റെ                                                                                          ക്രിസ്തുമസ് ആശംസകള്‍