Monday, May 6, 2024
News

എരുമേലി അടക്കം കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ പിടിച്ചിടുന്നു

എരുമേലി : ഇന്ന് രാവിലെ മുതല്‍ വാഹനങ്ങള്‍ വീണ്ടും പിടിച്ചിടുന്നു. അയ്യപ്പ ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ എരുമേലി അടക്കം നിരവധി കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിടുന്നു.

പാല- പൊന്‍കുന്നം പാതയിലും , വൈക്കത്തും വാഹനങ്ങള്‍ തടഞ്ഞിടുകയാണ് . 10 മണിക്കൂറിലധികം സമയമാണ് അയ്യപ്പന്മാരെ തടഞ്ഞിട്ടിരിക്കുന്നത് . കുടിവെള്ളവും – ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് തീര്‍ത്ഥാടകര്‍ .