Friday, May 3, 2024
keralaNewsObituary

നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളാണ് മരിച്ചത്. വിഷ്ണു, നവജിത് എന്നിവരാണ് മരിച്ചത്.

മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാദാപുരം വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം.

വീടുനിര്‍മാണത്തിനിടെ സണ്‍ഷെയ്ഡിന്റെ ഭാഗമാണ് തകര്‍ന്നുവീണത്. തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കി ഇടയില്‍ അകപ്പെട്ട് പോവുകയായിരുന്നു. ഇവര്‍ പ്രദേശവാസികളാണ് എന്നാണ് പ്രാഥമിക വിവരം.