Sunday, May 12, 2024
indiaNewsObituary

ഗായികയും നടിയുമായ മല്ലിക രജപുതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശ് : പിന്നണി ഗായികയും നടിയുമായ വിജയ ലക്ഷ്മി എന്ന മല്ലിക രജപുത്തിനെ (35) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരപ്രദേശിലെ സുല്‍ത്താന്‍പൂരിലായിരുന്നു അന്ത്യം. വീട്ടിലെ ബെഡ് റൂമില്‍ തൂങ്ങി നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ച പോലീസ് കേസെടുത്തു. തങ്ങള്‍ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് മല്ലികയുടെ മാതാവ് സുമിത്ര സിംഗ് പറയുന്നത്. ‘വാതില്‍ അടഞ്ഞു കിടന്നപ്പോഴും മുറിയില്‍ വെളിച്ചമുണ്ടായിരുന്നു. പിന്നീട് വാതില്‍ തട്ടി വിളിച്ചപ്പോഴും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ജനാല വഴിനോക്കുമ്പോള്‍ അവള്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്.ഉടനെ ഭര്‍ത്താവിനെ വിളിച്ചു”- സുമിത്ര പറഞ്ഞു. 2014ല്‍ പുറത്തിറങ്ങിയ റിവോള്‍വര്‍ റാണി എന്ന ചിത്രത്തില്‍ കങ്കണയ്ക്കൊപ്പം അഭിനയിച്ച മല്ലിക പരിശീലനം നേടിയ കഥക് നര്‍ത്തകിയുമാണ്. ഗായകന്‍ ഷാനിന്റെ ഒരു മ്യൂസിക് വീഡിയോയിലും അവര്‍ പങ്കാളിയായിരുന്നു. വിവിധ പരിപാടികളില്‍ ഗസലുകളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.