Friday, May 10, 2024
keralaNews

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു.

മൂന്നിലവ്: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. വാകക്കാട് കുന്നക്കാട്ട് ജോസിന്റെ മകൻ സോണി ജോസ്(27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിൽ മൂന്നിലവിൽ നിന്നും വാകക്കാട്ടേയ്ക്കു വരുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസത്തെ വെള്ളപൊക്കത്തെ തുടർന്ന് റോഡിൽ കിടന്ന മണലിൽ കയറി വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആറിന്റെ വശത്തേയ്ക്കാണ് കാർ വീണതെങ്കിലും വെള്ളത്തിൽ മുങ്ങിയില്ല. പിന്നാലെ ഇത് വഴി വന്നവരാണ് അപകടം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലായിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോണി. മാതാവ് ലിൻസി മല്ലികശേരി കണിയാപറമ്പിൽ കുടുംബാംഗം. സഹോദരൻ ടോണി. ശവസംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വാകക്കാട് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.