Saturday, April 27, 2024
keralaNews

തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കറുകച്ചാൽ വേലിക്കകത്ത് കെ.കെ വർഗീസിനെ (90) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 യോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ 9.30 യോടെ പുല്ല്ചെത്താനിറങ്ങിയതായിരുന്നു വർഗീസ് . ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ഭാര്യ ആലീസ് വർഗീസ് തിരഞ്ഞെത്തിയപ്പോൾ വീടിനു സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുല്ല് ചെത്തുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നു കരുതുന്നു. കേന്ദ്ര ഫിഷറീസ് വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംസ്കാരം പിന്നീട്.
മക്കൾ: റൈജു, റെജി
മരുമകൻ: വിൽസൺ