Monday, April 29, 2024
keralaNews

നാടിന്റെ ഐശ്വര്യത്തിനായി ദേശീയ പതാകയുമായി അയ്യപ്പനെ കാണാനെത്തി .

എരുമേലി: കോവിഡ്  മഹാമാരിയിൽ ദുരിതത്തിലായ നാടിനേയും – ജനങ്ങളുടേയും  ഐശ്വര്യത്തിനായാണ് ദേശീയ പതാകയുമായി ഇത്തവണ അയ്യപ്പനെ കാണാൻ എത്തിയതെന്ന്. അന്നറാം ലോക് പാപ്പാർ  സ്വാമി പറഞ്ഞു.കർണാടക ശിവനഗറിൽ നിന്നും കാൽനടയായി 50 ദിവസം കാൽനടയായി നടന്നാണ്  അയ്യപ്പൻ ഇന്നലെ എരുമേലി പരമ്പരാഗത കാനനപാതയിലൂടെ  സന്നിധാനത്തെത്തുന്നത് . അയ്യപ്പസ്വാമിയുടെ ഉള്ള അദമ്യമായ  വിശ്വാസമാണ് ആണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും സ്വാമി പറഞ്ഞു.ബലമുള്ള ശരീരവും -മനസ്സുമാണ് ഇത്രയും നടന്നു വരാൻ കാരണമായത്.പലസ്ഥലങ്ങളിലും ഭക്ഷണവും വെള്ളവും വരെ ഉപേക്ഷിക്കേണ്ടിവന്നു. വിശ്രമമില്ലാതെ നടക്കേണ്ടതായി വന്നു.എല്ലാം  അയ്യപ്പ സ്വാമിയോടുള്ള വിശ്വാസം കൊണ്ടാണെന്നും സ്വാമി പറഞ്ഞു.
ദേശീയ പതാക കൈയിലേന്തി ശരീരത്തിന്റെ  മുമ്പിലും -പുറകിലും പ്ലക്കാർഡുകൾ തൂക്കിയാണ് സ്വാമി നടന്ന് വന്നത്.