Tuesday, May 14, 2024
keralaNewsObituarypolitics

ധീരജിന്റെ മരണം ചങ്ക് പിളര്‍ന്നെന്ന് ഡോക്ടര്‍

കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ ചങ്കിലാണ് കുത്തിയതെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.സി.വര്‍ഗീസ്. ചങ്ക് പിളര്‍ന്നാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കൊലക്കത്തി താഴെ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ആക്രമിച്ചതെന്നാണ് വിവരമെന്നും കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി.