Tuesday, May 14, 2024
keralaNewsObituarypolitics

കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാന്‍ അനുവദിക്കില്ല

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തന്‍ ധീരജിന്റെ കൊലപാതകം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാന്‍ അനുവദിക്കില്ല. കുറ്റക്കാരെ ഉടന്‍ പിടികൂടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ധീരജിന്റെ കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി. കൊലപാതകം ആസൂത്രിതമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് പ്രതികരിച്ചു. ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെ പോലെയാണ് കെ.എസ്.യു ക്യാമ്പസുകളില്‍ അഴിഞ്ഞാടുന്നത്. നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്തുമെന്നും സച്ചിന്‍ ദേവ് കോഴിക്കോട് പറഞ്ഞു.