Thursday, May 9, 2024
Local NewsNews

പരിസ്ഥിതി ദിനാചരണം; എരുമേലിയില്‍ മലിനമായ പുഴയായി മാറി ‘ഒരാള്‍’

എരുമേലി: മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പുഴകള്‍ മലിനമായി തീരുന്നതിനെ പുനരാവിഷ്‌കരിച്ച് പരിസ്ഥിതി ദിനത്തില്‍ മലിനമായ പുഴയായി മാറി വേറിട്ട സന്ദേശം ഒരുക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ രവീന്ദ്രന്‍ എരുമേലി.എരുമേലി ടൗണില്‍ക്കൂടി ഒഴുകുന്ന വലിയ തോടും – കൊച്ചു തോടും മലിനമാകുന്നതിന് ഓര്‍മ്മിപ്പിച്ചാണ് രവീന്ദ്രന്‍ എരുമേലിയുടെ പ്രചരണം. പ്ലാസ്റ്റിക് കുപ്പികള്‍, ഉപയോഗ രഹിതമായ ചെരിപ്പുകള്‍, മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അടക്കം പുഴകളെ മലിനമാക്കുന്ന രീതികളാണ് സ്വയം ഒരുക്കി സന്ദേശമായി മാറിയത് . എരുമേലിയില്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് പുഴകള്‍ മലിന മാകാതിരിക്കാനുള്ള സന്ദേശം നല്‍കി. മുമ്പും വിവിധ വിഷയങ്ങളില്‍ ഒറ്റയാള്‍ പ്രതിഷേധ വേഷങ്ങള്‍ ഒരുക്കി ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് .