Monday, May 6, 2024
indiaNews

നവഭാരതം:രാമരാജ്യം

ദില്ലി:നവഭാരതം ആത്മാഭിമാനത്തിന്റെ ചരിത്ര നിമിഷങ്ങളില്‍ സാക്ഷിയായി രാമരാജ്യം പിറക്കുകയാണ്. ഭാരതം ഉറ്റുനോക്കുന്ന – ലോക രാജ്യങ്ങള്‍ മുഴുവനും ഉറ്റുനോക്കുന്ന മഹാ ചടങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യ ഒരുങ്ങുകയാണ്. രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്ക് ഒരുങ്ങി അയോധ്യ. അയോധ്യയിലെ രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ തുടരുകയാണ്. അധിവാസ, കലശപൂജകള്‍ ഇന്നും നടക്കും. വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിലെത്തും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്. നാളെ രാവിലെ 10.30ഓടെ അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ രണ്ട് മണിക്കൂര്‍ നീളുന്ന അര്‍ച്ചനയില്‍ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. തമിഴ്‌നാട്ടില്‍ നരേന്ദ്ര മോദിയുടെ ക്ഷേത്രദര്‍ശനം ഇന്നും തുടരും. അയോധ്യാക്ഷേത്രപ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം. ധനുഷ്‌കോടി കോതണ്ടരാമസ്വാമി ക്ഷേത്രത്തില്‍ മോദി ഇന്ന് രാവിലെ ദര്‍ശനം നടത്തും.വിഭീഷണന്‍ രാമനെ ആദ്യമായി കണ്ട് അഭയം തേടിയ സ്ഥലമെന്നാണ് വിശ്വാസം. രാമസേതു നിര്‍മ്മാണം തുടങ്ങിയ അരിച്ചല്‍ മുനയിലും മോദി സന്ദര്‍ശനം നടത്തും.