Friday, May 17, 2024
indiaNews

കോതണ്ഡരാമ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം; അരിചാല്‍ മുനൈയില്‍ പ്രാണായാമം

ചെന്നൈ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമസേതു നിര്‍മ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാല്‍ മുനൈയും കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.അരിചാല്‍ മുനെയില്‍ പ്രധാമനമന്ത്രി അനുലോമ പ്രാണായാമവും പരിശീലിച്ചു. രാവണനെ പരാജയപ്പെടുത്താന്‍ ശ്രീരാമന്‍ പ്രതിജ്ഞയെടുത്ത സ്ഥലമാണ് ധനുഷ്‌കോടിയെന്നാണ് വിശ്വാസം.

ശ്രീരാമന്‍ ലങ്കയിലേക്ക് പോയ പുണ്യഭൂമിയാണ് ഇത്. ശ്രീ കോതണ്ഡരാമ സ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തി പൂജകളിലും പങ്കെടുത്തു. വില്ലേന്തിയ രാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. രാവണന്റെ സഹോദരന്‍ വിഭീഷണന്‍ ആദ്യമായി ശ്രീരാമനെ കാണുകയും അഭയം തേടുകയും ചെയ്തത് ഇവിടെ വച്ചാണ്.

ശ്രീരാമന്‍ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിതെന്നുമാണ് ഐതിഹ്യം.ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി അരുള്‍മിഗു രാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാമായണ ശ്ലോക പാരായണത്തിലും പങ്കെടുത്തു. രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. കടലില്‍ സ്‌നാനം ചെയ്ത് ജപത്തില്‍ മുഴുകുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഞെടിയിടയിലാണ് തരംഗമായത്.