Saturday, May 4, 2024
keralaNews

നട്ടാശ്ശേരിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചതിനു പിന്നാലെ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് നാട്ടുകാര്‍.

നട്ടാശ്ശേരി കുഴിയാലിപ്പടിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചതിനു പിന്നാലെ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് നാട്ടുകാര്‍. രാവിലെതന്നെ സ്ഥലത്തെത്തിയ അധികൃതര്‍ 12 സര്‍വേ കല്ലുകള്‍ സ്ഥാപിച്ചതിനു പിന്നാലെയാണു പ്രതിഷേധം അരങ്ങേറിയത്. മതിയായ രേഖകള്‍ ഇല്ലാതെ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച നാട്ടുകാര്‍, കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണു സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയത്.കൗണ്‍സിലര്‍മാരും തഹസില്‍ദാരും തമ്മില്‍ വക്കേറ്റമുണ്ടായി. പിഴുതെടുത്ത കല്ലുകള്‍, കൊണ്ടുവന്ന വാഹനത്തിലേക്കുതന്നെ നാട്ടുകാര്‍ തിരികെ കൊണ്ടുവന്നിട്ടു. പ്രതിഷേധം കനത്തതോടെ നടപടികള്‍ നിര്‍ത്തിവച്ചു.സ്ഥലത്തു വന്‍ പൊലീസ് സന്നാഹമുണ്ട്.