Thursday, May 2, 2024
keralaNews

നടുറോഡില്‍ ഗര്‍ഭിണിയായ മകളെ ചവിട്ടിക്കൊല്ലാന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: ഗര്‍ഭിണിയായ മകളെ നടുറോഡിലിട്ട് ചവിട്ടിക്കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ ഇയ്യക്കോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.              സതീശന്‍ സ്വന്തം മകളെ വലിച്ചിഴച്ച് നടുറോഡിലിട്ട് ആക്രമിക്കുകയായിരുന്നു.                    വാഹനം തടഞ്ഞു നിര്‍ത്തിയ അച്ഛന്‍ യുവതിയെ സ്‌കൂട്ടറില്‍ നിന്ന് വലിച്ച് താഴെയിട്ടു. തുടര്‍ന്ന് വയറ്റില്‍ ചവിട്ടുകയും ചെയ്തു. കുതറിയോടിയ മകള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ ചെന്ന് സതീശന്‍ ആക്രമിച്ചു.

ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ചത്. തുടര്‍ന്ന് ഇയാളെ കടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ് സതീശന്‍. ഭാര്യ വീടുവിട്ട് പോകാന്‍ കാരണം മകളാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പരിക്കേറ്റ യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.