Friday, May 17, 2024
Local NewsNews

എരുമേലി കണമല അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു

എരുമേലി എരുമേലി കണമല അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു.                                                                                                  ഇന്ന്  വെളുപ്പിനെ 5.15 ഓടെ അട്ടിവളവിന് സമീപത്തെ വളവിലായിരുന്നു അപകടം. ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട് തിരൂരില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.                                                  ബസിലുണ്ടായിരുന്ന 17 പേരില്‍ 15 പേര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി തലയ്ക്ക പരിക്കേറ്റ തീര്‍ത്ഥാടകനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.                                                                  രണ്ട് പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മുക്കൂട്ടുതറ അസീസ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എരുമേലി എസ്.ഐ അനീഷ് എം.എസ് പറഞ്ഞു,കഴിഞ്ഞ സീസണില്‍ ബസ് മറിഞ്ഞ അതേ സ്ഥലത്താണ് ഇന്നും ബസ് മറിഞ്ഞത്.