Friday, May 3, 2024
keralaLocal NewsNews

മഴയും – വെള്ളപ്പൊക്കവും നദികളില്‍ വെള്ളം കുറയുന്നില്ല

എരുമേലി: മലയോര മേഖലയില്‍ മഴ തുരുന്ന സാഹചര്യത്തില്‍ പ്രധാനപ്പെട്ട നദികളായ മണിമലയാര്‍,പമ്പ,അഴുത അടക്കം നിരവധിയായ തോടുകളിലും ജലനിരപ്പ് കുറയാതെ തുടരുകയാണ്.ഇന്ന് രാവിലെ പെയ്ത മഴയിലാണ് ജലാശങ്ങളില്‍ ജലനിരപ്പ് വര്‍ദ്ധിക്കാന്‍ കാരണമായത്. മൂക്കന്‍പ്പെട്ടി, കുറുമ്പന്‍മൂഴി,ഇടകടത്തി കോസ് വെകളില്‍ വീണ്ടും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്.എന്നാല്‍ നാശനഷ്ടം സംഭവിക്കുന്നത് കുറവാണെങ്കിലും മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. എരുമേലി വലിയ തോട്ടിലും , കൊരട്ടിയിലും മഴ വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്.പോലീസ്, റവന്യൂ വകുപ്പ്, പഞ്ചായത്ത് എന്നീ വകുപ്പുകള്‍ ജാഗ്രത നിര്‍ദ്ദേശവുമായി രംഗത്തുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതില്‍ ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. ഇനിയും മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായിയെന്ന വിവരത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഉരുള്‍ പൊട്ടല്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.