Sunday, April 28, 2024
keralaNewsUncategorized

നടിയെ ആക്രമിച്ച കേസ്; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നത്.നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു നടിയുടെ ആരോപണങള്‍. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരുന്നു.