Friday, May 10, 2024
indiaNewsObituary

പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ലക്‌നൗ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോട്ടര്‍ സൈക്കിളിലെത്തിയ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ഇവര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കുടുംബം പറയുന്നു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ധരിച്ചിരുന്ന ഷാളില്‍തന്നെ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തില്‍ വേറെ മുറിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിച്ചു.