Thursday, May 16, 2024
keralaNews

കാലടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.

എറണാകുളം കാലടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ മാലിക് ആണ് മരിച്ചത്. സംഭവത്തില്‍ അസം സ്വദേശി പ്രാഞ്ചി കസ്റ്റഡിയിലായി. കുത്തേറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കമല്‍ മാലിക് റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി. പരിശോധന നടത്തുകയാണ്.