Monday, May 6, 2024
EntertainmentkeralaNews

നടന്‍ ദീപക് പരമ്പോല്‍ – അപര്‍ണ ദാസ് വിവാഹിതരായി

ഗുരുവായൂര്‍ : മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ താരങ്ങളായ നടന്‍ ദീപക് പരമ്പോല്‍ – അപര്‍ണ ദാസിന് ഗുരുവായൂരമ്പലനടയില്‍   പരസ്പരം തുളസിമാല ചാര്‍ത്തി വിവാഹിതരായി. ദീപക് പരമ്പരാഗതമായ കസവു മുണ്ടും, അപര്‍ണ കസവു സാരിയുമാണ് അണിഞ്ഞിരുന്നത്. ഏപ്രില്‍ 24ന് പുലര്‍ച്ചെയായിരുന്നു വിവാഹം. 2018ല്‍ ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2019-ല്‍ വിനീത് ശ്രീനിവാസന്‍ അഭിനയിച്ച മനോഹരം എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.        ഈ സിനിമയില്‍ തികച്ചും യാദൃശ്ചികമായി ഭര്‍ത്താവ് ദീപക്കും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വിജയുടെ 2022-ല്‍ പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് പഞ്ച വൈഷ്ണവ് തേജിന്റെ 2023-ല്‍ പുറത്തിറങ്ങിയ ആദികേശവ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ ചുവടുവച്ചു. 2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ അരങ്ങേറ്റം കുറിച്ച ദീപക്, ഒരു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നിരവധി കഥാപാത്രങ്ങളും ഒരുപിടി പ്രധാന വേഷങ്ങളും ചെയ്തിട്ടുണ്ട് .

തട്ടത്തിന്‍ മറയത്ത്, ഡി കമ്പനി, കുഞ്ഞിരാമായണം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, ലവ് ആക്ഷന്‍ ഡ്രാമ, മലയന്‍കുഞ്ഞ്, ക്രിസ്റ്റഫര്‍, കാസര്‍ഗോള്‍ഡ്, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ദീപക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങള്‍ മഹമാമഞ്ഞുമ്മല്‍ ബോയ്‌സ്, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം, അഭിജിത് അശോകന്റെ ‘ജനനം 1947, പ്രണയം തുടരുന്നു’ എന്നിവയില്‍ ഈ വര്‍ഷമാദ്യം ദീപക് അഭിനയിച്ചിരുന്നു