Thursday, May 2, 2024
keralaNewsObituary

കുനിയില്‍ ഇരട്ടക്കൊലപാതകം: 12 പ്രതികളും കുറ്റക്കാരെന്ന് കോടതി

മലപ്പുറം: അരീക്കോട് കുനിയില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 19 തിന് വിധിക്കും. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. 2012 ജനുവരിയില്‍ കുനിയില്‍ കുറുവാങ്ങാടന്‍ അത്തീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അത്തീഖ് റഹ്‌മാന്‍ കൊലക്കേസില്‍ പ്രതികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട ആസാദു അബൂബക്കാരും.