Tuesday, May 14, 2024
Local NewsNews

പാണപിലാവ് എല്‍ പി സ്‌കൂള്‍ ശുചീകരിച്ചു

എരുമേലി: ഐഎന്‍ടിയുസി പൂഞ്ഞാര്‍ റീജന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണപിലാവ് മഹാത്മാഗാന്ധി മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് മെമ്പര്‍ ജിജിമോള്‍ സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി പൂഞ്ഞാര്‍ റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് നാസര്‍ പനച്ചി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി ഇലവുങ്കല്‍, വാര്‍ഡ് മെമ്പര്‍മാരായ മാത്യു ജോസഫ് മഞ്ഞപ്പള്ളി കുന്നേല്‍, മറിയാമ്മ ജോസഫ്, പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ എരുമേലി, സലിം കണ്ണങ്കര, ബിനു നിരപ്പേല്‍, ആന്റണി പന്നാം കുഴിയില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷീന ടീച്ചര്‍, എം എസ് നാസര്‍, റോബിന്‍ വെമ്പാലയില്‍, ബിന്‍സ് കുഴിക്കാട്ട് ,ബെര്‍ളി ഇടത്തിനകത്ത് ,സജി വയലുങ്കല്‍, ജോയി തേക്കുംകൂടത്തില്‍, ബിന്‍സ് പി.ടി.എ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.