Sunday, May 5, 2024
EntertainmentkeralaNews

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി.

ശബരിമലയില്‍ നടന്‍ ദിലീപ് ദര്‍ശനം നടത്തി. സുഹൃത്തും ബിസിനസ്സ് പങ്കാളിയായ ശരത്തും മാനേജര്‍ വെങ്കിയും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ശബരിമലയില്‍ എത്തിയ സംഘം ദേവസം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ തങ്ങി രാവിലെ സന്നിധാനത്തെത്തുകയായിരുന്നു.തിങ്കളാഴ്ച രാവിലെ ഏഴ് മണിയോട് കൂടിയാണ് മൂവരും ദര്‍ശനം നടത്തിയത്. സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ദിലീപ് പ്രത്യേക പൂജകളും നടത്തി.