Tuesday, May 7, 2024
keralaNews

പാലക്കാട് ബൈക്ക് യാത്രയ്ക്ക് നിയന്ത്രണം; പുരുഷന്മാരെ പിന്‍സീറ്റില്‍ ഇരുത്തരുത്…

പാലക്കാട് ;പാലക്കാട് ഇരട്ട കൊലപാതകം നടന്നതിന് പിന്നാലെ ജില്ലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇരുചക്ര വാഹനങ്ങളില്‍ ഉള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുരുഷന്മാരെ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുത്തരുത് എന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം സ്ത്രീകളെയും കുട്ടികളെയും പിന്‍സീറ്റില്‍ ഇരുത്താം.പാലക്കാട് ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനും സാധ്യത മുന്നില്‍ കണ്ട് ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു.ആലപ്പുഴയില്‍ നടന്നതിന് സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം പാലക്കാടും കൊലപാതകം നടന്നത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം നടക്കുമെന്ന് വിവരം ലഭിച്ചെങ്കിലും സംഘര്‍ഷ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളില്‍ പോലും പോലീസിന് സുരക്ഷ ഉറപ്പാക്കാനായില്ല. അതാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.