Friday, May 3, 2024
keralaNewspolitics

ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവധയിടങ്ങളില്‍ മാര്‍ച്ചും സംഘര്‍ഷവും.നിയമസഭയുടെ മുന്നില്‍ യുവ, മഹിളാ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ മിന്നല്‍ പ്രതിഷേധം നടന്നു. യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്തതിനാല്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചു.