Saturday, May 4, 2024
EntertainmentindiaNews

നടന്‍ അബ്ബാസ് ആശുപത്രിയില്‍.

നടന്‍ അബ്ബാസ് ആശുപത്രിയില്‍. കാലിനുണ്ടായ പരുക്കിനെ തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഉടന്‍ ആശുപത്രി വിടുമെന്നും അബ്ബാസ് പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് അബ്ബാസ് തന്നെയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.ഉത്കണ്ഠ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ആശുപത്രിയിലായിരിക്കുമ്പോഴാണെന്നും മനസ്സിനെ ശക്തിപ്പെടുത്താന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നും അബ്ബാസ് പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി, ഉടന്‍ വീട്ടിലേക്ക് തിരിച്ചെത്തണമെന്നും എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.കാലിനാണ് ശസ്ത്രക്രിയ നടത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ഓഗസ്റ്റില്‍ ബൈക്കില്‍ നിന്ന് വീണ് കണങ്കാലിന് പരുക്ക് പറ്റിയതായി അബ്ബാസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരുക്കിന് ഫിസിയോതെറാപ്പി നടത്തിയെങ്കിലും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.