Monday, May 6, 2024
keralaNewspolitics

സത്യപ്രതിജ്ഞ 20 ന്

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും; മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം 17 ന് . തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് നടന്ന സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 17 ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

വൈകിട്ട് അഞ്ചിന് എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടന്നു. എന്നാല്‍ അന്തിമ തീരുമാനം ആയില്ല. ഇക്കാര്യത്തില്‍ സിപിഐ നിലപാട് അറിയിച്ചിട്ടുണ്ട്.ഒരു എംഎല്‍എ മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.