Saturday, May 11, 2024
indiaNews

ഗര്‍ഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു.

ഡല്‍ഹിയില്‍ ഗര്‍ഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു.ന്യൂ ഫ്രണ്ട്‌സ് കോളനി ഏരിയയില്‍ ഒരു കൂട്ടം കോളജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് നായയെ മര്‍ദ്ദിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.മര്‍ദ്ദനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് നായ ചത്തതെന്നാണ് നാട്ടുകാര്‍ ആരോപിച്ചു. കല്ലും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു പ്രാദേശിക കോളജിലെ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 429, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.