Thursday, May 2, 2024
keralaNewsUncategorized

ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി മാലൂര്‍ക്കുന്ന് പൊലീസ് ക്യാമ്പില്‍

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.ഇന്ന് പുലര്‍ച്ച കേരളത്തിലെത്തിച്ച ഇയാളെ കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യുക. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രതിയെ കേരളത്തില്‍ എത്തിച്ചത്. എഡിജിപി എം ആര്‍ അജിത്ത് കുമാറും, ഐജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്  .