Wednesday, May 1, 2024
indiaNewsObituary

നടന്‍ ചെല്ലാദൂരൈ അന്തരിച്ചു

നടന്‍ ചെല്ലാദൂരൈ (84) അന്തരിച്ചു. ചെന്നൈലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടിരുന്ന ചെല്ലാദൂരൈ,ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.ഹിറ്റ് ചിത്രങ്ങളായ തെരിയിലും മാരിയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.പ്രശസ്ത സിനിമ ഛായാഗ്രഹകനും സംവിധായകനുമായ കെ.വി ആനന്ദിന്റെ മരണ വാര്‍ത്തയ്ക്കു പിന്നാലെയാണ് ചെല്ലദുരൈയുടെ വിയോഗ വാര്‍ത്ത ലോകം അറിയുന്നത്. ഒരേ ദിവസം രണ്ടു പ്രമുഖതാരങ്ങള്‍ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം.