Wednesday, May 22, 2024
indiaNews

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്;വോട്ടണ്ണല്‍ ദിനത്തില്‍ പടക്കം പൊട്ടിക്കരുത്.

വോട്ടെണ്ണല്‍ ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. കൊവിഡ് പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്തിനുള്ളില്‍ 3498 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 1,87,62,976 ആയി. ആകെ കൊവിഡ് മരണം 2,08,330 എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 31,70,228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.