Wednesday, May 22, 2024
educationindiaNewsObituary

ദില്ലിയിലെ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി 

ദില്ലി: ദില്ലിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ബോംബ് സ്‌ക്വാഡ് ഓഴിപ്പിച്ച് പരിശോധന തുടങ്ങി. ചാണക്യപുരിയിലെ സംസ്‌കൃത സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ദ്വാരകയിലെ ദില്ലി പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്. സ്‌കൂളുകളില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലില്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷന്‍, ബോംബ് ഡിസ്‌പോസല്‍ ടീമുകള്‍ പരിശോധന തുടങ്ങി. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ ആര്‍കെപുരത്തെ സ്‌കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു.