Wednesday, May 15, 2024
HealthindiakeralaNews

കോവിഡ് ബാധിതര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കാന്‍ കേന്ദ്രാനുമതി.

 

കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും, ചെറിയ ലക്ഷണങ്ങള്‍  ഉള്ളവര്‍ക്കും ആയുര്‍വേദ ചികിത്സ നല്‍കാന്‍ കേന്ദ്രാനുമതി. ഇതിനുള്ള മാര്‍ഗരേഖ ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങള്‍ ചേര്‍ന്നു പുറത്തിറക്കി.

കോവിഡ് പ്രതിരോധം

അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം. സമാനരീതിയില്‍ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കില്‍ ഒരു മാസം കഴിക്കാം.

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍

ഗുളീചി ഘനവടികയോ (ചിറ്റമൃത് 500 മില്ലിഗ്രാം) പൊടിയോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍. ചിറ്റമൃതും തിപ്പലിയും അല്ലെങ്കില്‍ ആയുഷ് 64 ഗുളിക 15 ദിവസം 2 നേരം വീതം.

നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതര്‍

ചിറ്റമൃതും തിപ്പലിയും (375 മില്ലി ഗ്രാം) 2 നേരം 15 ദിവസത്തേക്ക്. ആയുഷ് 64 ഗുളിക (500 മില്ലിഗ്രാം) 2 നേരം ഇളം ചൂടുവെള്ളത്തില്‍.

മറ്റു നിര്‍ദേശങ്ങള്‍
മഞ്ഞള്‍, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു ഗാര്‍ഗിള്‍ (തൊണ്ട കുലുക്കുഴിയല്‍) ചെയ്യുക. ത്രിഫല, യഷ്ടിമധു (ഇരട്ടിമധുരം) എന്നിവ ചേര്‍ത്തു തിളപ്പിച്ച വെള്ളവും ഗാര്‍ഗിള്‍ ചെയ്യാന്‍ ഉപയോഗിക്കാം. മൂക്കിന്റെ മുകളിലും താഴെയും വെളിച്ചെണ്ണയോ എള്ളെണ്ണയോ നെയ്യോ ദിവസം 2 നേരം പുരട്ടാം. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം. 6– 8 മണിക്കൂര്‍ ഉറക്കവും ആവശ്യത്തിനു ശാരീരിക വ്യായാമവും വേണം. ആശങ്ക കുറയ്ക്കാനും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ശരിയായ പ്രവര്‍ത്തനത്തിനും യോഗയും വേണം.