Monday, May 6, 2024
EntertainmentindiaNews

നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു.

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു അരുണ.’അമ്മയായിരുന്നു എന്റെ എല്ലാം. ഈ വേദന സഹിക്കാനാവുന്നില്ല. എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകത്തോട് വിട പറഞ്ഞു, മറ്റേതെങ്കിലും ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു. ഓം ശാന്തി.’ എന്നാണ് മരണ വാര്‍ത്ത പങ്കുവച്ച് അക്ഷയ് കുറിച്ചത്.മുംബൈയിലെ ഹിരനന്ദാനി ആശുപത്രിയിലായിരുന്നു അരുണ ഭാട്ടിയയുടെ അന്ത്യം. ഷൂട്ടിംഗിനായി ലണ്ടനിലായിരുന്ന അക്ഷയ്, അമ്മയുടെ അസുഖ വിവരം അറിഞ്ഞ് മുംബൈയില്‍ എത്തിയിരുന്നു.അക്ഷയ്യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വിയോഗം. സെപ്റ്റംബര്‍ 9നാണ് അക്ഷയ് കുമാറിന്റെ ജന്മദിനം.ഹരി ഓം ഭാട്ടിയ ആണ് അക്ഷയ് കുമാറിന്റെ അച്ഛന്‍.