Sunday, May 19, 2024
keralaNewsObituary

കൊവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു.

കൊവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം( ഗീത- 59 )മകന്‍ സൂര്യന്‍ ഡി നമ്പൂതിരി( 31 )എന്നിവരാണ് മരിച്ചത്. ഇരുവരും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സൂര്യന്‍ ചൊവ്വാഴ്ച രാത്രി 11-നും മാതാവ് ശ്രീദേവി അന്തര്‍ജ്ജനം ഇന്ന് രാവിലെ 7. 30ന് ആണ് മരിച്ചത്. ഇവര്‍ക്ക് ഓഗസ്റ്റ് 28ന് കൊവിഡ് സ്ഥിരീകരിക്കുകയും 30ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.