Friday, April 26, 2024
keralaNews

മേരീക്വീൻസ് രോഗീ-സൗഹൃദ ആശുപത്രി ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്.  

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ അറുപത്തിയഞ്ചാം വാർഷിക ദിനത്തോട് അനുബന്ധിച്ച്  അതി നൂതന സംവിധാനങ്ങളോട് കൂടി നിർമ്മിച്ച  മോഡുലാർ ഓപ്പറേഷൻ തീയേറ്റർ സമുച്ചയവും, ക്രിട്ടിക്കൽ കെയർ യൂണിറ്റുകളും നാടിന്  സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലാമിനാർ ഫ്ലോ ഓപ്പറേഷൻ   തീയേറ്ററുകൾ, മൈനർ   ഓപ്പറേഷൻ   തീയേറ്റർ, സർജിക്കൽ ഐ.സി.യു, ന്യൂറോ ഐ.സി.യു, മെഡിക്കൽ ഐ.സി.യു, എൻഡോസ്‌കോപ്പിക് സ്യൂട്ട്, പ്ലാസ്മ സ്‌റ്റെറിലൈസേഷൻ സംവിധാനത്തോടുകൂടിയ സി.എസ്.എസ്.ഡി വിഭാഗം തുടങ്ങിയ സൗകര്യങ്ങളാണ് ഇതോടു കൂടി മേരീക്വീൻസ് ആശുപത്രിയിൽ ലഭ്യമാവുക. വിദേശത്തു നിന്നടക്കമുള്ള  ഉന്നത നിലവാരം പുലർത്തുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വഴി  ശാസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യത ഉറപ്പാക്കാൻ സാധിക്കുന്നു. ശാസ്ത്രക്രിയക്ക് വിധേയമാകുന്ന രോഗികൾക്ക് അണുബാധയ്ക്കുള്ള സാധ്യത ഒഴിവാകുകയും, ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനും സാധിക്കും. പൂർണ്ണമായും അന്താരാഷ്ത്ര നിലവാരത്തിൽ  സജ്ജീകരിച്ചിരിക്കുന്ന ഓപ്പറേഷൻ തീയറ്ററുകളിൽ സങ്കീർണ ന്യൂറോ സർജറികളും, അവയവമാറ്റ ശസ്ത്രക്രിയകളും സുരക്ഷിതമായി നടത്താനാകും.  ഇതോടു കൂടി കോട്ടയം, ഇടുക്കി,  പത്തനംതിട്ട ജില്ലകളിലെ 6 താലൂക്കുകളിലുള്ള ജനങ്ങൾക്ക് തങ്ങളുടെ സമീപത്തു തന്നെ ലോകോത്തര നിലവാരമുള്ള ചികിത്സ സംവിധാനങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാകും.
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ  ചടങ്ങിൽ, ഓപ്പറേഷൻ തിയ്യേറ്റർ, ക്രിട്ടിക്കൽ കെയർ വിഭാഗം സമുച്ചയങ്ങളുടെ ആശീർവാദം കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നിർവ്വഹിച്ചു. എല്ലാ സ്റ്റാഫ് അംഗങ്ങൾക്കുമായി മേരീക്വീൻസ് നൽകുന്ന ഇൻഷുറൻസ് പദ്ധതി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു. സി.എം.ഐ സഭ പ്രൊവിൻഷ്യാൾ ഫാ. ജോർജ് ഇടയാടിയിൽ സി.എം.ഐ, ആശുപത്രി ചെയർമാൻ ഫാ. ജോസ് ആന്റണി പടിഞ്ഞാറേപ്പറമ്പിൽ സി.എം.ഐ, ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ഫാ. മാർട്ടിൻ മണ്ണനാൽ  സി.എം.ഐ, ഫാ. ജെയിസ് വയലിക്കുന്നേൽ സി.എം.ഐ, ഫാ. ബോബിൻ കുമാരേട്ട്‌ സി.എം.ഐ, ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ, എച്ച. ആർ മാനേജർ അജോ വാന്തിയിൽ, സി.ഒ.ഒ ഗിരീഷ് ജോസഫ് തുടങ്ങിയവർ ചടങ്ങിന്  നേതൃത്വം നൽകി.