Sunday, April 28, 2024
EntertainmentkeralaNewsObituary

നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

ആലപ്പുഴ: നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍(53) അന്തരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ജോളിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബെംഗളൂരുവില്‍ സ്ഥിര താമസക്കാരാനായ ജോളി ക്രിസ്മസ് പ്രമാണിച്ചാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കും. ബൈക്ക് സ്റ്റണ്ടിലൂടെയാണ് ജോളി സിനിമയില്‍ എത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി സിനിമകളിലും സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ മാസ്റ്റര്‍പീസ്, കമ്മട്ടിപ്പാടം, അങ്കമാലി ഡയറീസ്, ഓപ്പറേഷന്‍ ജാവ, തങ്കം തുടങ്ങിയ സിനിമകളില്‍ സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡാണ് അവസാന ചിത്രം. സൈലന്‍സ് എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജോളിയാണ്.