Sunday, April 28, 2024
Local NewsNews

‘ ദൃശ്യം’ സിനിമ മോഡല്‍ രക്ഷപെടാന്‍ ശ്രമിച്ചു; പക്ഷെ തിരികെയെത്തിയ പ്രതിയെ കൈയോടെ പിടികൂടി

എരുമേലി: തന്റെ പിന്നാലെ അന്വേഷിച്ചെത്തുന്ന പോലീസ് സംഘത്തെ കബളിപ്പിക്കാന്‍ ദൃശ്യം സിനിമ മോഡല്‍ ഫോണ്‍ ബസില്‍ ഉപേക്ഷിച്ച് തിരികെ വീട്ടിലെത്തിയ പീഡന കേസിലെ പ്രതിയെ പോലീസ് സംഘം പിടികൂടി.

മുണ്ടക്കയം സ്വദേശിനിയായ 17- കാരിയെ പീഡിപ്പിച്ച പരാതിയിലാണ് എരുമേലി ഇരുമ്പുന്നിക്കരയില്‍ വാടയ്‌ക്കെ താമസിക്കുന്ന കോച്ചേരിയില്‍ രാഹുല്‍ രാജ് (23)നെ പിടികൂടിയത് .കുറച്ച് ദിവസങ്ങളായി പ്രതിയെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല.

തുടര്‍ന്ന് പ്രതി ഉപയോഗിച്ച മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി മണിപ്പുഴയില്‍ ഉണ്ടെന്ന് പൊലീസിന് കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് മണിപ്പുഴയില്‍ പൊലീസ് എത്തിയപ്പോഴേക്കും, പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. എരുമേലിയില്‍ നിന്നും ബസില്‍ കാഞ്ഞിരപ്പള്ളിയിലെത്തിയ പ്രതി പോലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ ‘ദൃശ്യം’ സിനിമ സ്‌റ്റൈലില്‍ ഉപേയാഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ കോട്ടയം ബസില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇതിന് ശേഷം തിരികെ മണിപ്പുഴയിലെത്തി. എന്നാല്‍ ഒരു സംഘം പൊലീസ് ബസിന് പിന്നാലെയും,മറ്റൊരു സംഘം മഫ്തിയില്‍ മണിപ്പുഴയിലും കാത്തു നില്‍ക്കുന്നതാണ് തിരികെയെത്തിയ പ്രതിയെ പിടികൂടാനായത് .

മണിപ്പുഴയില്‍ കാത്തുനിന്ന സംഘംബസില്‍ നിന്ന് ഇറങ്ങി വന്ന പ്രതിയെപിടികൂടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ ബസില്‍ ഉപേക്ഷിച്ച ഫോണുമായി അടുത്ത പോലീസ് സംഘം മണിപ്പുഴയില്‍ എത്തുകയും ചെയ്തു.