Tuesday, May 7, 2024
keralaNews

ദീപുവിന്റെ സംസ്‌കാരം ഇന്ന് നടക്കും.

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുകയാണ്. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. വൈകിട്ട് മൂന്ന് മണി മുതല്‍ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനം നടത്തും. ശേഷം വൈകിട്ട് 5.30ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍.