Saturday, April 27, 2024
keralaNews

തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതാകുന്നത്. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെയും ഉച്ചയോടെ കണ്ടെത്തുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തത് കൊണ്ട് വീടുകളിലേക്ക് പോവുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.ബസില്‍ കയറി പോകുമ്പോഴാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് കുട്ടികളില്‍ ഒരാള്‍ പോക്സോ കേസിലെ ഇരയാണ്. കുട്ടികളെ വൈദ്യപരിശോധന  നടത്തിയതിന് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ബന്ധുക്കളെ വിളിച്ചുവരുത്തി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രാത്രിയോടെയാണ് കുട്ടികളെ വിട്ടയച്ചത്.