Friday, May 3, 2024
keralaNews

ജസ്‌ന തിരോധാനം; സി ബി ഐ കേസ് അന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി: ജെസ്ന മരിയ ജെയിംസിന്റെ തിരോധാന കേസില്‍ അന്വേഷണം സിബിഐ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച ക്ളോഷര്‍ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് നല്‍കും. മൂന്ന് വര്‍ഷം കേസ് സി ബി ഐ അന്വേഷിച്ചെങ്കിലും ഒരു തെളിവും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി .കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. എരുമേലി
കൊല്ലമുള വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു തെളിവും കണ്ടെത്താനായില്ല. കേസിന്റെ ആദ്യ അന്വേഷണം ലോക്കല്‍ പോലീസ് ആയിരുന്നു . പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചും , തുടര്‍ന്ന് സംസ്ഥാന ക്രൈം ബ്രാഞ്ചും – ഒടുവില്‍ സിബിഐയും ജെസ്‌ന കേസിന്റെ അന്വേഷണം എത്തി. എന്നിട്ടും രക്ഷയില്ല. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തുകയും പതിനായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചു . യാതൊരു ഫലമുണ്ടായില്ല. എരുമേലി വരെ ജെസ്‌ന പോയതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം ജെസ്‌ന എവിടെ പോയി എന്നതാണ് കണ്ടെത്താനുള്ളത് . ആദ്യം വെച്ചൂച്ചിറ പൊലീസും , തുടര്‍ന്ന് പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. ക്രെംബ്രാഞ്ചിനെ ഏല്‍പിച്ചു.2021 ല്‍ ഫെബ്രുവരി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവ് വാങ്ങിയത് . രണ്ടുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കി സി ബി ഐ വിപുലമായ അന്വേഷണം നടത്തി. അന്വേഷണത്തിന്റെ എല്ലാ വഴികളും അടഞ്ഞുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നത്.