Friday, May 10, 2024
keralaNewspolitics

ദിവ്യാംഗര്‍ക്കും സൗജന്യ നിരക്കില്‍ ബസ് യാത്ര ഉറപ്പാക്കും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ദിവ്യാംഗര്‍ക്ക് എല്ലാം സൗജന്യനിരക്കില്‍ ബസ് യാത്ര അനുവദിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. പാര്‍ക്കിന്‍സണ്‍ ഡിസീസ്, മസ്‌കുലര്‍ ഡിസ്ട്രോഫി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി, മള്‍ട്ടിപ്പിള്‍ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിള്‍സെല്‍ ഡിസീസ് എന്നീ രോഗ ബാധിതരും ഡ്വാര്‍ഫി സം,ആസിഡ് ആക്രമണത്തിന് ഇരയായവര്‍ ഉള്‍പ്പെടെ എല്ലാ ദിവ്യാംഗര്‍ക്കും ബസുകളില്‍ ഇനി മുതല്‍ യാത്രാ ചാര്‍ജ് ഇളവ് അനുവദിക്കും. പാലക്കാട് ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തില്‍ കുറവെങ്കിലും ഇവരുടെ യാത്രാക്ലേശം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും ബസുകളില്‍ യാത്ര പാസ് അനുവദിക്കുമെന്ന് കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.